
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറ് കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് നിർവഹിച്ചു. പുതുതായി വിമാന സർവീസ് ആരംഭിച്ച ഹിൻഡൻ വിമാനത്താവളത്തിലേക്കാണ് 100-ാമത് വിമാനത്തിന്റെ സർവീസ് നടത്തിയത്. ആഴ്ചയിൽ 445ലധികം വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബാംഗ്ലൂർ. പുതിയ സർവീസ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വളർച്ചയുടെയും മാറ്റത്തിന്റെയും സുപ്രധാന നാഴികകല്ലാണെന്ന് അലോക് സിംഗ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |