
കൊച്ചി: അഫാഖ്‌സ് കമ്മ്യൂണിക്കോൺ അവാർഡ്‌സ് രണ്ടാം പതിപ്പിൽ ഡേവിഡ്‌സൺ പി.ആർ ആൻഡ് കമ്യൂണിക്കേഷൻസ് മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി, കിംസ് ഹെൽത്ത്, കെ. സ്മാർട്ട് എന്നിവയ്ക്കായി നടത്തിയ ക്യാമ്പയിനുകളാണ് അവാർഡിന് അർഹരാക്കിയത്. സ്‌പോർട്ട്‌സ് ആൻഡ് ഗെയിമിംഗ്, ഗവൺൺമെന്റ്, പി.എസ്.യു കാറ്റഗറികളിൽ സ്വർണവും ബെസ്റ്റ് യൂസ് ഒഫ് പി.ആർ ഫോർ എ റീജിയണൽ ബ്രാൻഡ് കാറ്റഗറിയിൽ സിൽവറുമാണ് ഡേവിഡ്‌സൺ നേടിയത്.
മുംബയിൽ നടന്ന ചടങ്ങിൽ സ്ഥാപകനും സി.ഇ.ഒയുമായ റിച്ചി ഡി. അലക്‌സാണ്ടർ, അസോസിയേറ്റ് അക്കൗണ്ട് എക്‌സിക്യൂട്ടീവുമാരായ അബിദ സെൻ, എസ്. ഭവ്യശ്രീ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |