SignIn
Kerala Kaumudi Online
Saturday, 24 October 2026 5.23 PM IST

വിദൂര ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും

internet

ടെലികോം വിപ്ളവത്തിന് സ്‌റ്റാർലിങ്ക്

കൊച്ചി: ഭാരതി എയർടെല്ലുമായി ചേർന്ന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്സ് പദ്ധതി ഇന്ത്യയിലെ അതിവിദൂര ഗ്രാമങ്ങളിൽ മികച്ച കണക്‌ടിവിറ്റി ഉറപ്പാക്കാൻ സാഹചര്യമൊരുക്കും. ഗ്രാമങ്ങൾ മുതൽ വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വരെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ പങ്കാളിത്തം സഹായകരമാകും. ഉപഭോക്താക്കൾക്ക് എയർടെല്ലിന്റെ റീട്ടെയിൽ ഷോപ്പുകളിലൂടെ സ്‌റ്റാർലിങ്കിന്റെ ഉപകരണങ്ങൾ ലഭ്യമാക്കാനും പങ്കാളിത്തത്തിലൂടെ സാധിക്കും.

വികസനമെത്താത്ത ഉൾനാടൻ ഗ്രാമങ്ങളിലെ സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദൂര സമൂഹങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ജീവിത നിലവാരം ഉയർത്താൻ സ്‌പേസ്എക്‌സ് സാങ്കേതികവിദ്യ സഹായമാകും. എയർടെല്ലിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് മികച്ച ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിന് സ്‌റ്റാർലിങ്കിന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു. പുതുതലമുറ സാറ്റലൈറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സ്‌റ്റാർലിങ്കുമായുള്ള സഹകരണം സഹായിക്കുമെന്ന് ഭാരതി എയർടെൽ മാനേജിംഗ് ഡയറക്‌ടർ ഗോപാൽ വിറ്റൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360