
കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മികച്ച ഡേറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്റെ സൗജന്യ ബണ്ടിൽ സബ്സ്ക്രിപ്ഷനും വഴി ഐ.പി.എൽ ആസ്വദിക്കാനായി വി പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ ഐ.പി.എൽ സീസണിന് പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 101 രൂപ, 399 രൂപ, 239 രൂപ എന്നീ മൂന്ന് പുതിയ റീചാർജുകൾ വി അവതരിപ്പിച്ചു. 101 രൂപയുടെ റീചാർജ് 5ജി.ബി ഡാറ്റയ്ക്കൊപ്പം മൂന്ന് മാസത്തെ ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) സബ്സ്ക്രിപ്ഷൻ നൽകുന്നു. 399 രൂപയുടെ റീചാർജ് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡേറ്റയും പ്രതിദിനം 2ജി.ബി അധിക ഡേറ്റയും ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു. 239 രൂപയുടെ റീചാർജ് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 2ജി.ബി ഡേറ്റയും ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു. എല്ലാ റീചാർജ് പായ്ക്കുകളും ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷന് മാത്രമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |