
കൊച്ചി: സംസ്ഥാനത്തെ നെറ്റ്‌വർക്ക് വ്യാപനത്തിൽ മികച്ച നിക്ഷേപവുമായി ഭാരതി എയർടെൽ മുന്നേറുന്നു. രണ്ട് വർഷത്തിനകം 2500 സൈറ്റുകളാണ് പുതുതായി നിലവിൽ വന്നത്. ഇതോടെ മൊത്തം നെറ്റ് വർക്ക് സൈറ്റുകളുടെ എണ്ണം 11,000 കവിഞ്ഞു. സംസ്ഥാനത്ത് മറ്റൊരു ടെലികോം കമ്പനിക്കും ഇത്രയേറെ സൈറ്റുകളില്ല. കേരളം എയർടെല്ലിന്റെ സുപ്രധാന വിപണിയെന്ന നിലയ്ക്ക് ഇവിടത്തെ വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് നിക്ഷേപം വർദ്ധിപ്പിക്കുന്നതെന്ന് കമ്പനിയുടെ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെ. ഗോകുൽ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും, നാട്ടിൽപുറങ്ങളിലടക്കം ഫോൺ ചെയ്യുന്ന വേളയിൽ ശബ്ദ വ്യക്തതയും അതിവേഗ ഇന്റർനെറ്റ് സേവനവും ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. സംസ്ഥാന ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്ക് പുറമെ കടലോരങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എയർടെൽ സേവനം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ടെലകോം ഓപ്പറേറ്റർ എയർടെല്ലാണെന്ന് റേറ്റിംഗ് ഏജൻസിയായ ഓപ്പൺ സിഗ്നൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തടസ്സമില്ലാത്ത 5 ജി വിഡിയോ സ്‌ട്രീമിംഗ്, കായിക മത്സരങ്ങളുടെയും മറ്റും തൽസമയ വിഡിയോ സ്ട്രീമിംഗ്, ഗെയിമുകൾ, വിഡിയോ, ഡോക്യുമെന്റ് അപ്പ്‌ലോഡിംഗ് എന്നീ മേഖലകളിലെല്ലാം മറ്റ് ഓപ്പറേറ്റർമാരുടെ മുന്നിലാണ് എയർടെൽ. കൊച്ചിയിലെ വാട്ടർ മെട്രോ സ്റ്റേഷനുകളിൽ ആദ്യമായി അതിവേഗ 5ജി എത്തിച്ചത് എയർടെല്ലായിരുന്നു. ടൂറിസ്റ്റ് കേന്രങ്ങളായ വർക്കലയിലും മൂന്നാറിലും ഇപ്പോൾ എയർടെല്ലിന്റെ 5 ജി സേവനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |