
അടൂർ: ആഗോള ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ അടൂരിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവഹിച്ചു. പുനലൂർ റോഡിൽ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമിൽ വൈവിദ്ധ്യമാർന്ന രൂപകൽപ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വിശ്വാസം, സുതാര്യത, ഉപഭോക്തൃ സേവനംഎന്നീ മൂല്യങ്ങളിൽ അടിയുറച്ച ശ്രദ്ധ പതിപ്പിക്കുന്ന കല്യാൺ ജൂവലേഴ്‌സിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. കല്യാൺ ജുവലേഴ്‌സിന്റെ മികച്ച സേവനവും വൈവിദ്ധ്യമാർന്ന ആഭരണ ശേഖരങ്ങളെയും അടൂരിലെ ഉപഭോക്താക്കൾ ഊഷ്‌മളമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ആഭരണ ഷോപ്പിംഗ് അനുഭവങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂമെന്ന് കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിച്ച ഈ പുതിയ ഷോറൂം ഉപഭോക്താക്കൾക്ക് അതിമനോഹരവും സവിശേഷവുമായ ആഭരണ ഡിസൈനുകളുടെ വിപുലമായ ശേഖരം ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |