
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സിഗ്‌നേച്ചർ ബ്രൈഡൽ ഷോറൂമിന്റെ കൊച്ചി എം.ജി റോഡിലെ പുതിയ ഷോറൂം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കൗൺസിലർ സുധ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
നാല് നിലകളിലായി എക്‌സ്‌ക്ലുസീവ് ബ്രൈഡൽ ഫ്ളോർ ഉൾപ്പെടെ 15,000 സ്‌ക്വയർ വിസ്തൃതിയിലാണ് പുതിയ ഷോറും. പരമ്പരാഗത ശൈലിയിലുള്ള സ്വർണാഭരണശേഖരങ്ങളാണ് താഴത്തെ നിലയിൽ ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ ഡയമണ്ട് ആഭരണങ്ങളുടെയും രണ്ടാം നിലയിൽ പ്രീമിയം ബ്രൈഡൽ ആഭരണങ്ങളുടെയും കളക്ഷനാണുള്ളത്. മൂന്നാം നിലയിൽ പ്രീമിയം സിൽവർ ആഭരണങ്ങളുടെയും സ്വർണ കരകൗശല വസ്തുക്കളുടെയും വിശാലമായ ശേഖരമാണുള്ളത്.
ആഗോള നിലവാരമുള്ള ആഭരണങ്ങളും സമാനതകളില്ലാത്ത സേവനവും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് കൊച്ചിയിലെ സിഗ്‌നേച്ചർ ബ്രൈഡൽ ഷോറൂമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ഗുണനിലവാരം, ചാരുത, മികച്ച സേവനം, വിശ്വാസം എന്നീ മൂല്യങ്ങളുടെ മികച്ച ഉദാഹരണമാണ് ഷോറൂമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവാഹാഭരണങ്ങൾക്ക് 2.5 ശതമാനം മുതൽ പണിക്കൂലിയാണ് ഈടാക്കുന്നത്. ജോളി ജോയ് ആലുക്കാസ്, ജോൺ പോൾ ആലൂക്കാസ്, ആന്റണി ജോസ്, തോമസ് മാത്യു, മേരി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |