
കൊച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉത്‌പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമായി. ലുലുവിന്റെ ഉടമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറിൽ വിത്തിടൽ കർമ്മം നടന്നു.
ആദ്യഘട്ടത്തിൽ 50 ഏക്കറിലാണ് കൃഷി. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോഗ പച്ചക്കറികൾ ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. സലീം വിത്തു നടീൽ ഉദ്ഘാടനം ചെയ്തു. ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. മത്സ്യ കൃഷിയുടെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു.
ചടങ്ങിൽ ഗണപതിപാളയം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വിത്തുകളും തൈകളും കൈമാറി. സീനിയർ അഗ്രികൾച്ചറൽ കൾസൾട്ടന്റമാരായ ശങ്കരൻ, കാർത്തികേയൻ ,
ലുലു ഗ്രൂപ്പ് പ്രതിനിധികളായ സുൽഫിക്കർ കടവത്ത്, നജീമുദ്ദീൻ, രജിത്ത് രാധാകൃഷ്ണൻ, എൻ.ബി. സ്വരാജ് , സന്തോഷ് മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |