SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

ഇന്ത്യയിൽ പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ച് നിസാൻ

nissan

കൊച്ചി: ഇന്ത്യയിൽ രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. 5 സീറ്റുള്ള സി.എസ്‌.യുവിയും(കോംപാക്ട് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) 7 സീറ്റുള്ള ബി.എം.പി.വിയുമാണ്(മൾട്ടി പർപ്പസ് വെഹിക്കിൾ) പുതിയതായി നിസാൻ പുറത്തിറക്കിയത്. ഇന്ത്യൻ വിപണി ലക്ഷ്യം വെച്ചുള്ള ഇവ ജപ്പാനിലെ യോകോഹാമയിൽ വെച്ച് നടന്ന ഗ്ലോബൽ പ്രോഡക്ട് ഷോകേസ് പരിപാടിയിലാണ് നിസാൻ അവതരിപ്പിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയിൽ നിസാൻ തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വില്പനയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനുമുള്ള നിസാന്റെ ലക്ഷ്യത്തിനു മുന്നോടിയാണിത്.

പുതിയ നിസാൻ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ 5 സീറ്റർ സി.എസ്‌.യു.വിയുടെ പുറം രൂപകല്പന. മസ്‌കുലാർ എസ്‌.യു.വി സവിശേഷതകളുള്ള സി ആകൃതിയിലുള്ള ഗ്രിൽ ഡിസൈൻ അവതരിപ്പിക്കുന്നതാണ് പുതിയ നിസാൻ 7 സീറ്റർ ബി.എം.പി.വി. 2026 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മറ്റൊരു 5 സീറ്റർ സി.എസ്‌.യു.വി കൂടി പുറത്തിറക്കി ബി/സി, ഡി.എസ്‌.യു.വി വിഭാഗങ്ങളിലായി ഇന്ത്യയിൽ അടുത്ത വർഷത്തോടെ 4 മോഡലുകൾ പുറത്തിറക്കാനാണ് നിസാൻ മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360