
കോഴിക്കോട് : ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ ഡിജിറ്റൽ വ്യാപാര സ്ഥാപനമായ മൈജി. ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം രണ്ട് പേർക്കും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം രണ്ട് പേർക്കും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 10 പേർക്കുമാണ് ലഭിക്കുക, ഓരോ പർച്ചേസിനും ഭാഗ്യപരീക്ഷണങ്ങളില്ലാതെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി നൽകുന്നത്. 5,000 രൂപ മുതലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭ്യമാകും.
മൈജി വിഷു ബമ്പർ ഇന്നലെ മുതൽ ഏപ്രിൽ 20 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കും. യാതൊരു കാലതാമസവും കൂടാതെ ഓണം , ക്രിസ്മസ് സീസണുകളിൽ സമ്മാനങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തതിനാൽ ഇത്തവണ മത്സരത്തിൽ ഉപഭോക്താക്കൾ ഏറെ സജീവമായി.
120ൽ പരം ഷോറൂമുകളിലേക്ക് നടത്തുന്ന ബൾക്ക് പർച്ചേസിലെ ലാഭമാണ് സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി ഉപഭോക്താക്കൾക്ക് മൈജി നൽകുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജിയാണ്. കമ്പനികളിൽ നിന്ന് ഉത്‌പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.
റിവാർഡ് പോയിന്റുകളുടെ അടിസ്ഥാനത്തിൽ തുടർ പർച്ചേസുകളിൽ കസ്റ്റമേഴ്‌സിന് ആകർഷകമായ ഓഫറുകൾ, വിലക്കിഴിവുകൾ എന്നിവ ലഭ്യമാകുന്നതിനാൽ ഈസ്റ്റർ, വിഷു ഷോപ്പിംഗ് വലിയ നേട്ടമാകുമെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |