SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

റിസർവ് ബാങ്ക് പലിശ വീണ്ടും കുറച്ചേക്കും

rbi

ധന അവലോകന നയം ഇന്ന്

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം താഴുന്നതും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ചേക്കും. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ധന അവലോകന യോഗത്തിന് ശേഷം ഇന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ധന നയം പ്രഖ്യാപിക്കും. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിലവിൽ 6.25 ശതമാനമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി ആദ്യ വാരം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. ഇതോടെ ഭവന, വാഹന, കോർപ്പറേറ്റ്, സ്വർണ പണയ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങൾ നേരിടാനുള്ള നടപടികളും ധന നയത്തിലുണ്ടാകും.

അര ശതമാനം കുറഞ്ഞാൽ വിപണി കുതിക്കും

ഇന്നത്തെ ധന നയത്തിൽ അപ്രതീക്ഷിതമായി റിസർവ് ബാങ്ക് റിപ്പോയിൽ അര ശതമാനം കുറവ് പ്രഖ്യാപിച്ചാൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റമുണ്ടാകും. രാജ്യത്തെ സാമ്പത്തിക മേഖലയിൽ വലിയ ഉണർവുണ്ടാക്കാൻ പലിശ ഇളവ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകും

1. പലിശയിലെ കുറവ് വിപണിയിലെ പണലഭ്യത ഗണ്യമായി കൂടാൻ സഹായിക്കും

2. ട്രംപിന്റെ തീരുവ വർദ്ധനയിലൂടെ പ്രതിസന്ധി നേരിടുന്ന കയറ്റുമതിക്കാർക്ക് മത്സരക്ഷമത കൂടും

3. ഉത്പാദന ചെലവ് കുറയുന്നതിനാൽ വ്യാവസായിക ഉത്പന്നങ്ങളുടെ വില താഴും

നാണയപ്പെരുപ്പ ലക്ഷ്യം

നടപ്പു സാമ്പത്തിക വർഷം നാണയപ്പെരുപ്പം 4.8 ശതമാനമായി താഴും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360