SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

അക്ഷയതൃതീയയ്ക്ക് മലബാർ ഗോൾഡിൽ ആകർഷകമായ ഓഫറുകൾ

malabar

കോഴിക്കോട്: അക്ഷയതൃതീയ പ്രമാണിച്ച്‌ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉപഭോക്താക്കൾക്കായി ആകർഷകമായ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് മൂല്യത്തിലും 25 ശതമാനം വരെ കിഴിവും ജെംസ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയിൽ ഫ്‌ളാറ്റ് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.
അഡ്വാൻസ് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിലയുടെ മൂന്ന് ശതമാനം നൽകിയാൽ ബുക്ക്‌ ചെയ്യുന്ന ദിവസത്തെ വിലയോ, ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവെങ്കിൽ ആ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാം.

അക്ഷയതൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് എക്‌സ്‌ക്ലൂസീവ് ബ്രാൻഡായ ഡിവൈൻ കളക്ഷൻസിലെ പുതിയ ശേഖരമായ 'തൻവിക' അവതരിപ്പിച്ചു. പരമ്പരാഗത ശിൽപ്പചാരുതയിൽ നിർമ്മിച്ച പവിത്രതയും കലാവൈഭവവും സമന്വയിക്കുന്ന ആഭരണങ്ങളാണ് 'തൻവിക'.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ തുടക്കമെന്ന നിലയിൽ അക്ഷയതൃതീയയ്ക്ക് ഏറെ സാംസ്‌കാരിക പ്രാധാന്യമുണ്ടെന്ന് മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ആകർഷകമായ ഓഫറുകളും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുല ശേഖരവും എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360