SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

അക്ഷയ തൃതീയ ഓഫറുകളുമായി ജോയ്ആലുക്കാസ്

joy

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഓഫറുകളുടെ ഭാഗമായി 75,000 രൂപയിലധികം വിലയുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്ക് 500 മില്ലിഗ്രാം 24 കാരറ്റ് സ്വർണ ബാർ സൗജന്യമായി ലഭിക്കും. ഒന്നര ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഗ്രാം 24 കാരറ്റ് സ്വർണ ബാറോ ലക്ഷ്മി പ്രതിമയോ സൗജന്യമായി ലഭിക്കും. മെയ് ഒന്ന് വരെയാണ് ഓഫറുകളുടെ കാലാവധി. ഏപ്രിൽ 30ന് ജോയ്ആലുക്കാസ് ഷോറൂമിൽ നിന്ന് 75,000 രൂപയിലധികം സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 മില്ലിഗ്രാം 22ക്യാരറ്റ് സ്വർണ നാണയവും, 10,000 രൂപയുടെ വെള്ളി ആഭരണങ്ങളുടെ പർച്ചേസുകൾക്ക് അഞ്ച് ഗ്രാം വെള്ളി നാണയവും സൗജന്യമായി ലഭിക്കും. 10 ശതമാനം അഡ്വാൻസ് പ്രീ-ബുക്ക് ഓഫറിലൂടെ ഇപ്പോഴത്തെ സ്വർണ നിരക്ക് ലോക്ക് ലോക്ക് ചെയ്ത് കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യാനും സാധിക്കും. അക്ഷയത്രിതീയയ്ക്ക് മികച്ച ഓഫറുകൾ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360