SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

ഹ​ണ്ട​ർ​ 350​യു​ടെ​ 2025 പ​തി​പ്പ് ​പു​റ​ത്തി​റ​ക്കി

hunter

കൊ​ച്ചി​:​ ​ഹ​ണ്ട​ർ​ 350​യു​ടെ​ 2025​ ​പ​തി​പ്പ് ​പു​റ​ത്തി​റ​ക്കി​ ​റോ​യ​ൽ​ ​എ​ൻ​ഫീ​ൽ​ഡ്.​ ​കൂ​ടു​ത​ൽ​ ​ഫീ​ച്ച​റു​ക​ളും​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വാ​ഹ​ന​ത്തെ​ ​എ​ൻ​ഫീ​ൽ​ഡ് ​പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.​ ​റോ​യ​ൽ​ ​എ​ൻ​ഫീ​ൽ​ഡ് ​ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ലും​ ​പു​ത്ത​ൻ​ ​ഹ​ണ്ട​റി​ന്റെ​ ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ചു.
ഏ​റ്റ​വും​ ​വ​ലി​യ​ ​മാ​റ്റം​ ​വ​ന്നി​രി​ക്കു​ന്ന​ത് ​പി​ൻ​ ​സ​സ്‌​പെ​ൻ​ഷ​നി​ലാ​ണ്.​ ​ലീ​നി​യ​ർ​ ​സ്പ്രിം​ഗി​ൽ​ ​നി​ന്ന് ​പ്രോ​ഗ്ര​സ്സീ​വ് ​സ്പ്രിം​ഗി​ലേ​ക്ക് ​ഇ​ത് ​മാ​റ്റി​യി​രി​ക്കു​ന്നു.​ ​പ​ഴ​യ​ ​അ​തേ​ ​രൂ​പ​മാ​ണെ​ങ്കി​ലും​ ​സു​ഖ​പ്ര​ദ​മാ​യ​ ​യാ​ത്ര​യ്ക്കാ​യി​ ​കൂ​ടു​ത​ൽ​ ​ഫോം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​നി​ർ​മ്മി​ച്ച​ ​സീ​റ്റാ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​എ​ല്ലാ​ ​വേ​രി​യ​ന്റു​ക​ളി​ലും​ ​സ്ലി​പ്പ് ​അ​സി​സ്റ്റ് ​ക്ല​ച്ച് ​ന​ൽ​കി​യി​ട്ടു​ണ്ട്.

ഒട്ടനവധി മാറ്റങ്ങൾ

മുൻ മോഡലിലെ അതേ പവർ യൂണിറ്റ് തന്നെയാണ് 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350യിലും ഉപയോഗിച്ചിരിക്കുന്നത്. 349 സി.സി, എയർ/ ഓയിൽ കൂൾഡ്, റിഫൈൻ‌ഡ് ജെ സീരീസ് എൻജിനാണ് മോഡലിന്റെ കരുത്ത്. ഈ എൻജിന്‍ 20.2 ബി.എച്ച്.പി കരുത്തും, 27 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയർബോക്‌സ്.

പരിഷ്‌കരിച്ച പിൻ സസ്പെൻഷൻ സജ്ജീകരണം

എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ

ഒരു ട്രിപ്പർ പോഡ്

 മെച്ചപ്പെട്ട റൈഡർ അനുഭവത്തിനായി ടൈപ്പ്-സി യു.എസ്.ബി ഫാസ്റ്റ് ചാർജിംഗ്

 10 എം.എം വർദ്ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറൻസ്

വില

2025 ഹണ്ടർ ഫാക്ടറി ബ്ലാക്കിന് 1,49,900 രൂപയും ഡാപ്പർ (റയോ വൈറ്റ്, ഡാപ്പർ ഗ്രേ), റെബൽ (ടോക്കിയോ ബ്ലാക്ക്, ലണ്ടൻ റെഡ്, റെബൽ ബ്ലൂ) എന്നിവയ്ക്ക് 1,76,750 രൂപയും 1,81,750 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360