SignIn
Kerala Kaumudi Online
Friday, 02 October 2026 5.29 PM IST

ഇന്ത്യയിൽ ഡിസൈൻ സെന്റർ തുറന്ന് റെനോ

renault

കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ, ഇന്ത്യ കേന്ദ്രീകരിച്ച് ട്രാൻസ്‌ഫോർമേഷൻ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ച് പുതിയ ഡിസൈൻ സെന്റർ തുറന്നു. ഇന്ത്യയിൽ കാറുകൾ ഡിസൈൻ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസിന് പുറത്തുള്ള ഏറ്റവും വലിയ ഡിസൈൻ സെന്റർ ചെന്നൈയിൽ ആരംഭിച്ചത്.

'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പിന്തുടർന്ന് 'ഇന്ത്യയിൽ ഡിസൈൻ' ചെയ്യാനുള്ള റെനോയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ പുതിയ ഡിസൈൻ സെന്റർ പ്രധാനപങ്ക് വഹിക്കും. 1,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള ചെന്നൈ ഡിസൈൻ സെന്ററിൽ അത്യാധുനിക സജ്ജീകരങ്ങളുമുണ്ടാകും. റെനോ നിസാൻ ടെക്‌നോളജി ആൻഡ് ബിസിനസ് സെന്റർ ഇന്ത്യ (ആർ.എൻ.ടി.ബി.സി.ഐ) യുടെ സമീപത്ത് മികവിന്റെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. 90 ശതമാനം വരെ പ്രാദേശിക വസ്‌തുക്കൾ ഉപയോഗിക്കാനും ഇന്ത്യയിൽ നിർമ്മിക്കാനുള്ള പ്രതിബദ്ധതയും റെനോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിസാനുമായി സഹകരിക്കുന്ന നിർമ്മാണ പ്ലാന്റ് പൂർണമായി ഏറ്റെടുക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. ചെന്നൈ ഡിസൈൻ സെന്ററിൽ ഏകദേശം 10,000 എൻജിനീയർമാരുണ്ടാകും. ലോകമെമ്പാടും നിർമ്മിക്കുന്ന വാഹനങ്ങൾക്കായി റെനോ ഇന്ത്യയിൽ നിർമ്മിച്ച വാഹന ഭാഗങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

റെനോ ഡിസൈൻ സെന്റർ റെനോ ഗ്രൂപ്പിന്റെ ആഗോള പദ്ധതികൾക്ക് സംഭാവന നൽകുകയും ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ മോഡലുകളും ആശയങ്ങളും വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ സൂക്ഷ്മതകൾ മനസിലാക്കുന്നതിനും ആവശ്യങ്ങൾ കേൾക്കുന്നതിനുമുള്ള സമർപ്പിത ഡിസൈൻ സ്റ്റുഡിയോയായി ഇത് പ്രവർത്തിക്കും. പ്രാദേശിക കഴിവുകളും ഉൾക്കാഴ്ചകളും പ്രയോജനപ്പെടുത്തും. റെനോയുടെ ഭാവി മൊബിലിറ്റി സൊല്യൂഷനുകൾ രൂപപ്പെടുത്തുന്നതിൽ ഈ കേന്ദ്രം പ്രധാന പങ്ക് വഹിക്കും. ഡിസൈൻ നവീകരണം, സാങ്കേതിക പുരോഗതി, ആഴത്തിലുള്ള പ്രാദേശികവത്കരണം എന്നിവയിൽ വേരൂന്നി ബ്രാൻഡിനെ നവീകരിക്കാനുള്ള ശ്രമമാണ് ഈ സംരംഭം.

ലോറൻസ് വാൻ ഡെൻ ആക്കർ

ചീഫ് ഡിസൈൻ ഓഫീസർ

റെനോ ഗ്രൂപ്പ്

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബ്രാൻഡ്, ഉത്പന്ന സ്ഥാനനിർണയം, ഉപഭോക്തൃ അനുഭവം എന്നിവ പുനർനിർവചിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. ഇന്ത്യയിലെ റെനോയുടെ പുതിയ യുഗത്തിന് തുടക്കമാണിത്. ഏറ്റവും വലിയ ഗവേഷണവികസന കേന്ദ്രം, നിർമ്മാണ യൂണിറ്റ്, പ്രാദേശിക വിതരണ ശൃംഖല, ഏറ്റവും വലിയ ഡിസൈൻ കേന്ദ്രങ്ങളിൽ ഒന്ന് എന്നിവയാണ് സാദ്ധ്യമായത്. ചെന്നൈയിൽ പുതിയ ഡിസൈൻ സെന്റർ തുറക്കുന്നത് റെനോ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027ന്റെ വിന്യാസത്തിൽ നിർണായക പങ്ക് വഹിക്കും.

വെങ്കട്ട്‌റാം മാമില്ലപ്പള്ളി

കൺട്രി സി.ഇ.ഒ, മാനേജിംഗ് ഡയറക്ടർ

റെനോ ഇന്ത്യ ഓപ്പറേഷൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RENAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360