SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

വിദേശ നിക്ഷേപത്തിൽ കേരളം പത്താം സ്ഥാനത്ത്: പി.രാജീവ്

advt

കൊച്ചി: വ്യവസായരംഗത്തെ വിദേശ നിക്ഷേപത്തിൽ കേരളം പത്താം സ്ഥാനത്ത് എത്തിയതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് ഈ നേട്ടത്തിലേക്ക് കേരളം കയറി വന്നത്. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് കേരളത്തിലെ വിദേശനിക്ഷേപം ഇരട്ടിയായി. കേരളം സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ പ്രഖ്യാപിക്കപ്പെട്ട സംരംഭങ്ങൾ കൂടി വരുമ്പോൾ ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.ഐ.എ സംസ്ഥാന പ്രസിഡന്റ് ജി.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം.അനിൽ കുമാർ, വി.കെ.സി മമ്മദ് കോയ, പി.വി ശ്രീകുമാർ, വെൺപകൽ ചന്ദ്രമോഹൻ, രാജേഷ് കുമാർ മാധവൻ, പി.മോഹന ചന്ദ്രൻ, ടി.എ. സെബാസ്റ്റ്യൻ, വി.ബി. ബൽരാജ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360