SignIn
Kerala Kaumudi Online
Friday, 23 October 2026 1.19 AM IST

സഫയറിൽ പുതിയ റിപ്പീറ്റേഴ്സ് ബാച്ച് ജൂലൈ 7ന് തുടങ്ങും

zephyr

കൊച്ചി: കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറിന്റെ പുതിയ റിപ്പീറ്റേഴ്സ്, റീ-റിപ്പീറ്റേഴ്സ് ബാച്ചുകൾ ജൂലൈ ഏഴിന് ആരംഭിക്കുന്നു. മെഡിക്കൽ, എൻജിനീയറിംഗ്, എ.ഐ.ഐ.എം.എസ് എന്നിങ്ങനെ വിവിധ ബാച്ചുകൾ ഉണ്ടായിരിക്കും. എൻട്രൻസ് കോച്ചിംഗിന്റെ ഈറ്റില്ലമായ രാജസ്ഥാൻ കോട്ടയിലെ തിങ്ക് ഐ.ഐ.ടിയുമായി സഹകരിച്ച് തയ്യാറാക്കിയ ഓൺലൈൻ ഡി.എൽ.പി പ്രോഗ്രാമും കോട്ടയിലെ വിദഗ്ദ്ധ പ്രൊഫസർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന സാമഗ്രികളും ടെസ്റ്റ് പരമ്പരകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. മത്സര പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാനും ഉന്നതവിജയം നേടാനും വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സ്റ്റഡിമെറ്റീരിയൽസും തുടർച്ചയായുള്ള പരീക്ഷ സീരീസുകളും ഗുണനിലവാരമുള്ള ക്ലാസ്സുകളും ആഴ്ചതോറും നടത്തുന്ന മോഡൽ പരീക്ഷകളും മത്സരപരീക്ഷകളെ ഭയാശങ്കകളില്ലാതെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന് സഫയർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. വി.സുനിൽകുമാർ പറഞ്ഞു.

പ്ലസ് 1, പ്ലസ് 2 (ട്യൂഷൻ + എൻട്രൻസ്, എൻട്രൻസ് ഒൺലി) ബാച്ചുകളിലേക്കും ഫൗണ്ടേഷൻ ബാച്ചുകളിലേക്കും അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9645 474 080, 0471 – 2574080

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360