SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

അമേരിക്കയിലെ അതിസമ്പന്നരിൽ ഇന്ത്യൻ വംശജർ ഒന്നാമത്

elon

ഇന്ത്യയ്ക്കാരിൽ ഒന്നാമൻ ജയ് ചൗധരി

കൊച്ചി: അമേരിക്കയിൽ നൂറ് കോടി ഡോളറിലധികം ആസ്തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയിൽ ഇന്ത്യൻ വംശജർ ഒന്നാമതെത്തി. 43 രാജ്യങ്ങളിൽ നിന്നുള്ള 125 കുടിയേറ്റക്കാരാണ് ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചത്. ഇത്തവണ ചൈന, ഇസ്രയേൽ എന്നീ രാജ്യങ്ങളെ പിന്തള്ളി 12 ശത കോടീശ്വരന്മാരുമായി ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. കുടിയേറ്റക്കാരായ സമ്പന്നരിൽ 39,310 കോടി ഡോളർ ആസ്തിയുമായി ഇലോൺ മസ്കാണ് ഒന്നാമത്. ഗൂഗിൾ സഹ സ്ഥാപകനും റഷ്യൻ വേരുകളുമുള്ള സെർജി ബ്രിൻ 13970 കോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തും

എൻവിഡിയ സി.ഇ.ഒയും തയ്‌വാൻ വംശജനുമായ ജെൻസൻ ഹുവാംഗ് 13,790 കോടി ഡോളർ ആസ്തിയുമായി മൂന്നാമതുമെത്തി.

സൈബർ സെക്യൂരിറ്റി സ്ഥാപനമായ സെഡ്‌ സ്‌കെയിലറിന്റെ സ്ഥാപകനും ഇന്ത്യൻ വംശജനുമായ ജയ് ചൗധരി 1,790 കോടി ഡോളർ ആസ്തിയുമായി പട്ടികയിൽ എട്ടാമതെത്തി. സുന്ദർ പിച്ചെയും സത്യ നാദല്ലെയുമാണ് ഇത്തവണ പുതുതായി പട്ടികയിൽ ഇടം നേടിയ ഇന്ത്യയ്ക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360