SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

ജി.എസ്.ടി ആനുകൂല്യം കൈമാറാൻ ലുലു

READ ENGLISH VERSION
lulu

ഇന്ന് മുതൽ പുതിയ നികുതിയിൽ വിൽപ്പന

തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിംഗ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജെൻ ജി.എസ്.ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കമാകും. പുതുക്കിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലായതോടെ ലുലുവിലെ ഹൈപ്പർ മാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ ഷോപ്പിംഗ് നടത്താനാകും. ലുലു ഡെയ്ലി, ലുലു എക്‌സ്‌പ്രസ്, ഫ്രഷ് മാർക്കറ്റ് എന്നിവിടങ്ങളിലും പുതിയ വില ലഭ്യമാകും.

ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റോറുകളിൽ ചോക്ലേറ്റ്, നെയ്യ്, ഇൻസ്റ്റന്റ് നൂഡിൽസ്, കുക്കീസ്, കാപ്പി, പാസ്ത, സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവയുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് താഴും.

ഇലക്രോണിക്സ് ഉപകരണങ്ങളുടെ നികുതി 28ൽ നിന്ന് 18ശതമാനമായി താഴും, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, സ്മാർട്ട് ടി.വി എന്നിവ വാങ്ങാം. ​ഗൃഹോപകരണങ്ങൾക്കും നികുതിയിളവുണ്ട്. ലുലു ഫാഷൻ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും, തുണിത്തരങ്ങളും ഫുട് വെയറുകളും അടങ്ങുന്ന ഉത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി പ്രകാരമുള്ള വിലക്കുറവുണ്ട്. 1051 രൂപ മുതൽ 2625 രൂപയ്ക്കുള്ളിൽ ഷോപ്പ് ചെയ്യുമ്പോൾ പുതുക്കിയ നികുതി സ്ലാബിലുള്ള ജി.എസ്.ടി ആനുകൂല്യം ലഭിക്കും.പുതുക്കിയ ജി.എസ്.ടി പ്രഖ്യാപനത്തിന്റെ ഭാ​ഗമായി ഇന്ന് ലുലു സ്റ്റോറുകൾ രാവിലെ 11 മുതൽ തുറന്ന് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360