SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

നൂതന ബസ് ഷാസിയുമായി ടാറ്റ മോട്ടോഴ്‌സ്

tata

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ഇന്റർസിറ്റി സർവീസുകൾക്കായി എൽ.പി.ഒ 1822 ബസ് ചേസിസ് പുറത്തിറക്കി. ദീർഘദൂര യാത്രകൾക്കക്ക് രൂപകല്പന ചെയ്തതാണ് ചേസിസ്.
ഫുൾഎയർ സസ്‌പെൻഷൻ, കുറഞ്ഞ ശബ്ദം തുടങ്ങിയവയിലൂടെ അസാധാരണമായ യാത്രാനുഭവം നൽകും. യാത്രക്കാർക്കും ഡ്രൈവർക്കും ക്ഷീണമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. 36 മുതൽ 50 സീറ്റുകൾ വരെയുള്ള കോൺഫിഗറേഷനുകളും സ്ലീപ്പർ ലേഔട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
5.6 ലിറ്റർ കമ്മിൻസ് ഡീസൽ എൻജിൻ 220 എച്ച്.പി കരുത്തും 925 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. പ്രീമിയം ഇന്റർസിറ്റി ബസായ ടാറ്റ മാഗ്‌ന കോച്ചിന്റെ അടിസ്ഥാനമായും ചേസിസ് പ്രവർത്തിക്കുന്നു.
ഡീസൽ, സി.എൻ.ജി., എൽ.എൻ.ജി., ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുൾപ്പെടെ 9 മുതൽ 55 സീറ്റുകൾ വിപുലമായ മോഡലുകൾ ടാറ്റ മോട്ടോഴ്‌സിനുണ്ട്. രാജ്യവ്യാപകമായി 4,500ലധികം വില്പന, സേവന ടച്ച്‌ പോയിന്റുകളുടെ പിന്തുണയും ടാറ്റ മോട്ടോഴ്‌സ് നൽകുന്നുണ്ട്.

മികച്ച യാത്രാസൗകര്യം, കരുത്തുറ്റ എൻജിനീയറിംഗ് തുടങ്ങിയ സവിശേഷതകൾ സുരക്ഷ വർദ്ധിപ്പിക്കുകയും ലാഭക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും

ആനന്ദ് എസ്

കൊമേഴ്‌സ്യൽ വെഹിക്കിൾസ്

വൈസ് പ്രസിഡന്റ്

ടാറ്റ മോട്ടോഴ്‌സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360