SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി: ഐ.എസ്.എ പവലിയൻ സന്ദർശിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

pra1

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ ഹാൾ നമ്പർ 14ൽ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (ഐ.എസ്.എ) പവലിയൻ കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി പ്രൾഹാദ് ജോഷി സന്ദർശിച്ചു. ഊർജ്ജ മേഖലയ്ക്കായുള്ള ആഗോള എ.ഐ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂതനാശയങ്ങളുടെ പരമ്പര അദ്ദേഹം വിലയിരുത്തി. നിർമ്മിതബുദ്ധി (എ.ഐ), ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ജിയോസ്പേഷ്യൽ ടൂളുകൾ എന്നിവയ്ക്ക് എങ്ങനെ പൊതുജനസേവന സംവിധാനങ്ങളെ ആധുനികവത്‌കരിക്കാമെന്നും പുനരുപയോഗ ഊർജ്ജ സംയോജനം വേഗത്തിലാക്കാമെന്നും ഐ.എസ്.എ അംഗരാജ്യങ്ങളിലുടനീളം ഊർജ്ജ പ്രതിരോധം ശക്തിപ്പെടുത്താമെന്നും കാണിച്ചുതരുന്ന മാതൃകകൾ പവലിയനിൽ പ്രദർശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360