SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

സിയാലിന് വിവരാവകാശ നിയമം ബാധകമെന്ന് സുപ്രീംകോടതി

cial

ന്യൂഡൽഹി: കൊച്ചിൻ ഇന്റർനാഷണൽ എയർപോ‌ർട്ട് ലിമിറ്റഡ് (സിയാൽ)​ വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമത്തിൽ പറയുന്ന 'പബ്ലിക് അതോറിട്ടി' എന്നതിന്റെ പരിധിയിൽ സിയാലും ഉൾപ്പെടും. സിയാൽ സമർപ്പിച്ച ഹർജി തള്ളി സംസ്ഥാന വിവരാവകാശ കമ്മിഷനും കേരള ഹൈക്കോടതിയും സ്വീകരിച്ച നിലപാട് ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ബോർഡ് യോഗത്തിന്റെ മിനിട്സ് നൽകണമെന്ന് ആവശ്യപ്പെട്ട് 2019ൽ പൊതുപ്രവർത്തകനായ എം.ആർ. അജയൻ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. മിനിട്സിന്റെ പകർപ്പ് കൈമാറണമെന്ന് കമ്മിഷൻ ഉത്തരവിട്ടെങ്കിലും സിയാൽ ഹൈക്കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവ് ലഭിക്കാത്തതോടെ സിയാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360