SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

സമ്മറിന് ഗോവൻ ട്രിപ്പ് ഒരുക്കി ആനവണ്ടി

ksrtc

ആലപ്പുഴ: അവധിക്കാലത്ത് ഗോവ ട്രിപ്പ് പ്ലാനുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. എല്ലാ ജില്ലകളിൽ നിന്നും ഏപ്രിലിൽ ആരംഭിക്കും. 10ന് കണ്ണൂരിൽ നിന്നാണ് ആദ്യ ട്രിപ്പ്. ഗോവയിൽ മൂന്നു രാത്രിയും രണ്ടു പകലും ചെലവഴിക്കുന്ന രീതിയിലാണ് യാത്ര. സൂപ്പർ ഡീലക്സ്, എ.സി ബസുകളാണ് സർവീസ് നടത്തുന്നത്. ഒരുവയസ് മുതൽ 80 വയസ് വരെയുള്ള യാത്രക്കാർക്ക് 10ലക്ഷം രൂപയുടെ ട്രാവൽ ഇൻഷ്വറൻസ് കവറേജും ലഭ്യമാക്കും. കേരള- കർണാടക അതിർത്തിയായ തലപ്പാടി വരെ കെ.എസ്.ആർ.ടി.സി ബസിലും അവിടെ നിന്ന് ആഡംബര എ.സി ബസിലുമായിരിക്കും യാത്ര. യാത്രാനിരക്കും തലപ്പാടി വരെയുള്ള സമയക്രമവും ദൂരമനുസരിച്ച് ഡിപ്പോകൾ തീരുമാനിക്കും.

ഗോവയിലെ വിവിധ ബീച്ചുകൾ, രാത്രി ജീവിതം, ഗോവൻ ഭക്ഷണം, ചരിത്രം എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തും. ഡിപ്പോകളിൽ നിന്ന് ഗോവവരെ പോയി തിരിച്ചുവരുന്നതിനുള്ള യാത്രാനിരക്ക്, താമസം, വിവിധ സ്ഥല സന്ദർശനങ്ങൾ, എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. കേരളത്തിനകത്തെ യാത്രയുടെ ഭക്ഷണച്ചെലവ് ഇതിൽ ഉൾപ്പെടില്ല. കാസർകോട് നിന്ന് ഗോവവരെയും അവിടെനിന്ന് തിരിച്ചുമുള്ള ദിവസങ്ങളിലെ ഭക്ഷണം പാക്കേജിന്റെ ഭാഗമായി ലഭിക്കും. യാത്രയ്ക്കിടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കും.

 മൂന്നുരാത്രി രണ്ടുപകൽ

 വിവിധ ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ രാത്രി 10ന് തലപ്പാടി(കാസർഗോഡ്) ചെക്ക് പോസ്റ്റിൽ എത്തിച്ചേരും. തുടർന്ന് എ.സി ബസിൽ ഗോവയിലേക്ക്. രണ്ടാം ദിവസം രാവിലെ നോർത്ത് ഗോവയിൽ എത്തിച്ചേരും

 രണ്ടാംദിനം അഗൗഡ ഫോർട്ട്, കലങ്കോട് ബീച്ച്, അഞ്ചുനാ ബീച്ച്, വാഗത്തൂർ ബീച്ച് എന്നിവ സന്ദർശിച്ച ശേഷം റൂമിൽ മടങ്ങിയെത്തും

 മൂന്നാംദിനം സൗത്ത് ഗോവയിലെ ഓൾഡ് ഗോവ പള്ളികൾ, പഞ്ചിംസിറ്റി (പനാജി), മീരാമർ ബീച്ച്, ഡോണ പോള ജെട്ടി എന്നിവ സന്ദർശിച്ച ശേഷം അടുത്ത ദിവസം പുലർച്ചെ തലപ്പാടിയിൽ എത്തിച്ചേരും

ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള യാത്രാനിരക്ക്

സൂപ്പർ ഡീലക്സ്- 8,490 രൂപ

എ.സി ബസ്- 9,240 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360