SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

വിലക്കയറ്റമില്ല, വിപണി സ്ഥിരതയിൽ

veg

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയിൽ അവശ്യ സാധനങ്ങളുടെ വിലയിൽ വർദ്ധന സൃഷ്‌ടിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിലയിൽ അസാധാരണമായ ചാഞ്ചാട്ടം ദൃശ്യമല്ലെന്നും മൊത്തം, ചില്ലറ വില സൂചികകൾ സുസ്ഥിരമാണെന്നും കേന്ദ്ര കൺസ്യൂമർ അഫയേർസ് സെക്രട്ടറി അനുപം മിശ്ര വ്യക്തമാക്കി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വിപണി നിരീക്ഷണം ശക്തമായി തുടരുകയാണ്. രാജ്യത്തെ 528 കേന്ദ്രങ്ങളിലെ 40 അവശ്യ ഉത്പന്നങ്ങളുടെ വില ഓരോ ദിവസവും വിലയിരുത്താനുള്ള സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിച്ചന്തയും പൂഴ്ത്തിവപ്പും തടയാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ ലഭ്യത വിപണിയിൽ ഉറപ്പാക്കും. മുൻവർഷത്തേക്കാൾ പയർ വർഗങ്ങളുടെ ഉത്പാദനം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. 28 ലക്ഷം ടൺ കരുതൽ ശേഖരമാണ് കൈവശമുള്ളത്.

ക്രൂഡോയിൽ വിലയിലെ വർദ്ധനയുടെ ആഘാതം പൊതുജനങ്ങളെ ബാധിക്കാതിരിക്കാൻ ശക്തമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അനുപം മിശ്ര വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360