SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

തണൽ ഡയാലിസിസിന് മണപ്പുറം ഫൗണ്ടേഷൻ സഹായം

manapuram

കൊച്ചി: തണൽ ഡയാലിസിസ് സെന്ററിൽ സ്ഥാപിച്ച 250 കെ.വി.എ ഡീസൽ ജനറേറ്ററിന്റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി. പി നന്ദകുമാർ നിർവഹിച്ചു. തണൽ ദയ റീഹാബിലിറ്റേഷൻ സെന്ററിന്റെ കീഴിലാണ് തണൽ ഡയാലിസിസ് പ്രവർത്തിക്കുന്നത്. മണപ്പുറം ഇൻഷ്വറൻസ് ബ്രോക്കേഴ്‌സിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സെന്ററിലെ വൈദ്യുതി പ്രവാഹം കാര്യക്ഷമമാക്കി രോഗികൾക്ക് വിഘ്‌നമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനാണ് ജനറേറ്റർ സ്ഥാപിച്ചതെന്ന് വി.പി നന്ദകുമാർ പറഞ്ഞു. തണൽ വടകര പ്രസിഡന്റ് റഫീഖ് എൻജിനീയർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ്, തണൽ സെക്രട്ടറി ടി. ഐ നാസർ, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഒ കെ.എം അഷറഫ്, ലയൺസ് ഡിസ്ട്രിക്റ്റ് 318 ഇ ഗവർണർ രവി ഗുപ്ത, മണപ്പുറം ഇൻഷ്വറൻസ് ബ്രോക്കേഴ്‌സ് സെയിൽസ് ഹെഡ് ഇ. പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360