SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.14 PM IST

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ഫെസ്റ്റ്  

joy

കൊച്ചി: അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക് ഫെസ്റ്റിന് തുടക്കമായി. ജോയ്ആലുക്കാസിന്റെ പരമ്പരാഗത-ആധുനിക ഡിസൈനുകളിലുള്ള വൈവിദ്ധ്യമാർന്ന ആഭരണങ്ങൾ ക്യാഷ്ബാക്ക് നേട്ടങ്ങളോടെ സ്വന്തമാക്കാൻ ഏപ്രിൽ 20 വരെയാണ് അവസരം. 75,000 രൂപയോ അതിലധികമോ മൂല്യമുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പർച്ചേസുകൾക്ക് 2,000 രൂപയുടെ ഗിഫ്‌റ്റ് വൗച്ചർ ലഭിക്കും.

75,000 രൂപ മുതലുള്ള സ്വർണാഭരണങ്ങളുടെയും പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങളുടെയും പർച്ചേസുകൾക്ക് 1,000 രൂപയുടെ വൗച്ചർ ലഭിക്കും. കൂടാതെ, 10 ശതമാനം മാത്രം മുൻകൂറായി നൽകി സ്വർണവില ലോക്ക് ചെയ്യാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്. വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ നിരക്കിൽ തന്നെ മെയ് 2 വരെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ആഭരണങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ നേടാൻ ഉപഭോക്താക്കൾക്ക് സുവർണ്ണാവസരമാണിതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360