SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.09 AM IST

സ്വർണ ഇറക്കുമതിക്ക് 15 ബാങ്കുകൾക്ക് അനുമതി

gold

കൊച്ചി: ഇന്ത്യയിലേക്ക് സ്വർണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 15 ബാങ്കുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഏപ്രിൽ ഒന്ന് മുതൽ 2029 മാർച്ച് 31 വരെ ബുള്യൻ ഇറക്കുമതി കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ പട്ടികയാണ് ഡയറക്‌ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡ്(ഡി.ജി.എഫ്.ടി) ഇന്നലെ പ്രസിദ്ധീകരിച്ചത്. ആക്സിസ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഡ്യൂഷെ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഷ്‌സ്യൽ ബാങ്ക് ഒഫ് ചൈന, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആർ.ബി.എൽ ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിലുള്ളത്. സർക്കാർ അനുമതി വൈകുന്നതിനാൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തടസപ്പെട്ടെന്ന വാർത്തകൾ വന്നതോടെയാണ് സർക്കാർ നീക്കം. അക്ഷയതൃതീയ കാലയളവിൽ രാജ്യത്തെ സ്വണാഭരണ വിൽപ്പന കുതിക്കാനിടയുണ്ടെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360