SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

big-pitchure

കൊച്ചി: ഗാമൻ സ്‌പോർട്സ് ആൻഡ് എന്റർടെയിൻമെന്റിന്റെ ‘ബിഗ് പിച്ചർ’ പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമാ നിർമ്മാണത്തിന്റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോ ഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. 15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമ്മിക്കുന്നതാണ് പ്രത്യേകത. കഥകളും ഒഡിഷനുകളും സംഗീതവും ഉൾക്കൊള്ളുന്ന സ്റ്റാർബോർഡും മികച്ചവരെ തിരഞ്ഞെടുത്ത് സിനിമയുടെ രൂപരേഖ തയ്യാറാക്കുന്ന മദർബോർഡും ഷോയുടെ പ്രധാന ഘടകങ്ങളാണ്. സിനിമയെ വിലയിരുത്തുന്ന പ്രേക്ഷകർക്ക് അതിന്റെ യഥാർത്ഥ പ്രക്രിയ അനുഭവിക്കാൻ ബിഗ് പിച്ചർ അവസരം നൽകുമെന്ന് ഗാമൻ സ്‌പോർട്സ് ആൻഡ് എന്റർടെയിൻമെന്റിന്റെ പ്രൊഡ്യൂസർ ആർ.എ.വി പറഞ്ഞു. മലയാളം പതിപ്പ് അവതരിപ്പിക്കുന്നത് നടൻ ഇന്ദ്രജിത് സുകുമാരനാണ്. www.bigpitchure.in വഴിയോ മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. ഒഡിഷനുകൾ ഏപ്രിൽ 30 മുതൽ കൊച്ചിയിലെ ഒബ്റോൺ മാളിൽ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360