SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ആപ്പിളിൽ നേതൃമാറ്റം, ജോൺ ടെർനസ് പുതിയ സി.ഇ.ഒ

john-ternus

ടിം കുക്ക് എക്‌സിക്യുട്ടീവ് ചെയർമാനാകും

കൊച്ചി: ആഗോള ടെക്ക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ജോൺ ടെർനസിനെ നിയമിച്ചു. നിലവിലെ സി.ഇ.ഒ ടിം കുക്ക് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയർമാനാകും. അൻപത് വയസുകാരനായ ജോൺ ടെർനസ് ദീർഘകാലമായി ആപ്പിളിന്റെ ഹാർഡ്‌വെയർ വിഭാഗം മേധാവിയായി പ്രവർത്തിക്കുകയാണ്. സെപ്തംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. 2001ൽ ആപ്പിളിൽ ചേർന്ന ജോൺ ടെർനസ് മാക് കപ്യൂട്ടറുകളുടെ വിൽപ്പനയിൽ ചരിത്ര നേട്ടമുണ്ടാക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ചു.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് ആപ്പിൾ സഹ സ്ഥാപകനായ സ്‌റ്റീവ് ജോബ്‌സിൽ നിന്ന് ടിം കുക്ക് സി.ഇ.ഒ പദവി ഏറ്റെടുക്കുന്നത്. ടിം കുക്കിന്റെ നേതൃത്വത്തിൽ ആപ്പിളിന്റെ വിപണി മൂല്യത്തിൽ പത്തിരട്ടി വർദ്ധനയാണുണ്ടായത്. 2011 ആഗസ്റ്റിൽ ചുമതലയേൽക്കുമ്പോൾ 35,000 കോടി ഡോളറായിരുന്ന കമ്പനിയുടെ വിപണി മൂല്യം 4.01 ലക്ഷം കോടി ഡോളറായി ഉയർത്തിയാണ് ടിം കുക്ക് സി.ഇ.ഒ പദവി ഒഴിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360