SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുമായി കിയ

carnival

കൊച്ചി: പ്രമുഖ സൗത്ത് കൊറിയൻ വാഹന നിർമ്മാണ കമ്പനിയായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മോഡലുകൾ അവതരിപ്പിക്കുന്നു. ഹൈബ്രിഡ് എസ്.യു.വി, എം.പി.വി, ഇലക്ട്രിക് എസ്.യു.വി മോഡൽ എന്നിവയാണ് പുതുതായി എത്തുന്നത്.

കിയ സോറന്റോ എസ്.യു.വി ഹൈബ്രിഡ്

രാജ്യാന്തര വിപണിയിൽ ഉപഭോക്തൃ മനം കീഴടക്കിയ കിയ സോറന്റോ എസ്.യു.വി ഹൈബ്രിഡാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 1.6 ടർബോചാർജ്‌ഡ് എൻജിനുമായാണ് വാഹനം എത്തുന്നത്.

കാർണിവൽ പുതിയ മോഡൽ

ജനപ്രിയ മോഡലായ കാർണിവൽ എം.പി.വിയുടെ പുതുക്കിയ മോഡലും താമസിയാതെ കിയ വിപണിയിലെത്തിക്കും.

പ്രതീക്ഷിക്കുന്ന വില 59.42 ലക്ഷം രൂപ

കിയ സൈറോസ് ഇ.വി

കിയയുടെ നവീന ഇലക്ട്രിക് മോഡലായ സൈറോസ് ഇ.വി അത്യാധുനിക സൗകര്യങ്ങളോടെയാണ് വിപണിയിലെത്തുന്നത്. ഹ്യുണ്ടായ് ഇൻസ്‌റ്ററിന്റെ ബാറ്ററി പാക്കുമായാണ് ഈ മോഡൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360