SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.44 AM IST

ഡ്യൂക്കിനും അഡ്വഞ്ചറിനും വില കുറച്ച് കെ.ടി.എം

ktm

കൊച്ചി: 390 ഡ്യൂക്ക്, 390 അഡ്വഞ്ചർ മോഡലുകളുടെ വില കുറച്ച് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെ.ടി.എം. ഇരുമോഡലുകളിലും 350 സി.സി എൻജിനും പുതുതായി ഉൾപ്പെടുത്തി.
ഇരുമോഡലുകളും 399 സി.സി സെഗ്‌മെന്റിലും ലഭ്യമാണ്.
350 സി.സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾ 18 ശതമാനം ജി.എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടതിനാലാണ് വിലക്കുറച്ചത്.
കെ.ടി.എം 390 ഡ്യൂക്ക്, 390 അഡ്വെഞ്ചർ എന്നിവയുടെ 350 സി.സി എൻജിൻ വേരിയന്റുകൾ കെ.ടി.എം റെഡി ടു റേസ് സവിശേഷത നിലനിറുത്തിക്കൊണ്ടാണ് പുറത്തിറക്കുന്നത്. രണ്ട് മോഡലുകളും 41.5 പി.എസ് പവർ, 33.5 എൻ.എം ടോർക്ക്, ഒരേ വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ്, സാങ്കേതികവിദ്യ, റൈഡിംഗ് എർഗണോമിക്‌സ് എന്നിവയിലൂടെ റേഞ്ചിന്റെ പൂർണ പെർഫോമൻസ് നൽകുന്നവയാണ്. സിറ്റി റൈഡിനായി ഏറ്റവും കൃത്യതയോടെയാണ് 390 ഡ്യൂക്ക് നിർമ്മിച്ചിരിക്കുന്നത്. മികച്ച ടൂറിംഗ് ശേഷിയും യഥാർത്ഥ ഓഫ്‌റോഡ് അനുഭവവും പ്രധാനം ചെയ്യുന്നതാണ് 390 അഡ്വഞ്ചറിന്റെ രൂപകൽപന. നിലവിലുള്ള എല്ലാ 399 സി.സി വേരിയന്റുകളും 390 ഡ്യൂക്ക് ആർ, 390 അഡ്വഞ്ചർ എസ്, 390 അഡ്വഞ്ചർ എക്‌സ്, 390 അഡ്വഞ്ചർ ആർ എന്നിവ മാറ്റമില്ലാതെ തുടരും.
മികച്ച പവർ ബൈക്കിന്റെ അനുഭവം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് വില കുറച്ചതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിംഗ് പ്രസിഡന്റ് മണിക് നംഗിയ പറഞ്ഞു.

വില

കെ.ടി.എം 390 ഡ്യൂക്ക് എക്‌സ് ഷോറൂം വില

2,77,268 രൂപ

390 അഡ്വഞ്ചർ എക്‌സ് ഷോറൂം വില

2,80,905 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, KTM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360