SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

മെഴ്‌സിഡസ് ബെൻസിന്റെ സി.എൽ.എ ബി.ഇ.വി ഇന്ത്യയിൽ

benz2

ബുക്കിംഗ് 400 യൂണിറ്റുകൾ കവിഞ്ഞു

കൊച്ചി: മെഴ്‌സിഡസ് ബെൻസിന്റെ പുതിയ സി.എൽ.എ ബി.ഇ.വി ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ വിപണിയിലെത്തി. മെഴ്‌സിഡസ് മോഡുലാർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയ കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സി.എൽ.എ ബി.ഇ.വി ബ്രാൻഡിന്റെ ഇ.വി വാഹനങ്ങളിലെ നിർണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുൻപ് തന്നെ 400ൽ അധികം ബുക്കിംഗുകൾ നേടി.

സി.എൽ.എ 250 പ്ളസ് ലോഞ്ച് എഡിഷൻ, സി.എൽ.എ 250 പ്ളസ് ലോംഗ് റേഞ്ച് എ.എം.ജി ലൈൻ, സി.എൽ.എ 200 സ്റ്റാൻഡേർഡ് റേഞ്ച് പ്രോഗ്രസീവ് ലൈൻ എന്നീ വകഭേദങ്ങളിലാണ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഹൈ വോൾട്ടേജ് ബാറ്ററി റിപ്പോർട്ട് അവതരിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ വ്യക്തതയും ഉപഭോക്തൃ ശ്വാസവും ഉറപ്പാക്കാനും മെഴ്‌സിഡസ് ബെൻസ് ലക്ഷ്യമിടുന്നു.

അത്യാധുനിക സാങ്കേതികവിദ്യ

പുതിയ എം.എം.എ പ്ലാറ്റ്‌ഫോമിൽ നിർമിച്ച സി.എൽ.എ ബി.ഇ.വി 800വോൾട്ട് ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നത്. 240കെ.ഡബ്ല്യൂ ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് സി.എൽ.എ 250 പ്ളസ് മോഡൽ 20 മിനിറ്റിൽ 400 കിലോമീറ്റർ റേഞ്ച് വരെ ചാർജ് ചെയ്യാം. സി.എൽ.എ 200 മോഡൽ 320 കിലോമീറ്റർ റേഞ്ച് വരെയും ചാർജ് ചെയ്യാം. സി.എൽ.എ 250 പ്ളസ് ലോംഗ് റേഞ്ച് പതിപ്പിന് ഡബ്ല്യൂ.എൽ.ടി.പി പ്രകാരം 792 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം മതി.

എം.ബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മെഴ്‌സിഡസ് ബെൻസിന്റെ ആദ്യ മോഡലും സി.എൽ.എ ബി.ഇ.വിയാണ്. നാലാം തലമുറ എം.ബി.യു.എക്‌സ് സംവിധാനവും ചാറ്റ് ജി.പി.ടി 4, എം.എസ് ബിംഗ്, ജെമിനി എന്നിവ സംയോജിപ്പിച്ചുള്ള വെർച്ച്വൽ അസിസ്റ്റന്റും ഗൂഗിൾ മാപ്പും വാഹനത്തിലുണ്ട്. എൻ.വി.ഡി.ഐ.എ ചിപ്പുകൾ ഉപയോഗിക്കുന്ന വാഹനത്തിന് സെക്കൻഡിൽ 508 ട്രില്യൺ ഓപ്പറേഷനുകൾ വരെ കംപ്യൂട്ടിംഗ് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപുലമായ ചാർജിംഗ് സ്‌റ്റേഷനുകൾ

രാജ്യത്തുടനീളം 9,000ത്തിലധികം ചാർജിംഗ് പോയിന്റുകളുള്ള എംബി. ചാർജ് പബ്ലിക് ശൃംഖല ഉപഭോക്താക്കൾക്ക് ലഭ്യമാണ്. മെഴ്‌സിഡസ് ബെൻസ് ഫിനാൻഷ്യൽ സർവീസസിന്റെ സ്റ്റാർ അജിലിറ്റി പദ്ധതിയിലൂടെ 59 ശതമാനം വരെ ബൈബാക്ക് മൂല്യവും 62,000രൂപ മുതലുള്ള ഇ.എം.ഐയും 6.99 ശതമാനം പലിശ നിരക്കിലും വാഹനം ലഭിക്കും.

മികച്ച ബാറ്ററി വാറന്റി

എട്ടുവർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ ബാറ്ററി വാറന്റിയും 60,000രൂപ മുതൽ ആരംഭിക്കുന്ന സർവീസ് പാക്കേജുകളും ലഭിക്കും. ഹീറ്റ് പ്രൊട്ടക്ഷൻ കോട്ടിംഗുള്ള പനോരാമിക് സൺറൂഫ് ഉൾപ്പടെ സവിശേഷതകളുമുണ്ട്.

വില

സി.എൽ.എ ബി.ഇ.വി 64 ലക്ഷം രൂപ

സി.എൽ.എ 250 പ്ളസ് ലോംഗ് റേഞ്ച് 59 ലക്ഷം

സി.എൽ.എ 200 സ്റ്റാൻഡേർഡ് റേഞ്ച് 55 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360