SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

എൽ.പി.ജി ഉപഭോഗത്തിൽ ഇടിവ്

gas

കൊച്ചി: ഇന്ത്യയിലെ എൽ.പി.ജി ഉപഭോഗം ഏപ്രിലിൽ 16.2 ശതമാനം കുറഞ്ഞ് 22 ലക്ഷം മെട്രിക് ടണ്ണായി. ഇറാൻ യുദ്ധത്തിന്റെ ഭാഗമായി ഹോർമുസ് ഇടനാഴി അടച്ചതോടെ ഇറക്കുമതിയിലുണ്ടായ ഇടിവും വാണിജ്യ മേഖലകൾക്കായുള്ള എൽ.പി.ജി വിതരണത്തിലുണ്ടായ കുറവുമാണ് തിരിച്ചടിയായത്. പാചകവാതക ആവശ്യത്തിന് ഉൾപ്പെടെ 331.5 ലക്ഷം ടൺ എൽ.പി.ജിയാണ് ഇറക്കുമതി നടത്തിയത്. മൊത്തം ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലെത്തിയത്. വ്യവസായ മേഖലയിലേക്കുള്ള എൽ.പി.ജി സപ്ളൈ ഗണ്യമായി ഇടിഞ്ഞെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ വിമാന ഇന്ധന വിൽപ്പന 1.37 ശതമാനം കുറഞ്ഞ് 7.61 ലക്ഷം ടണ്ണായി. അതേസമയം പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനയിൽ മികച്ച വർദ്ധനയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360