SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

റെക്കാഡ് ലാഭവുമായി എച്ച്.പി.സി.എൽ

hp-logo

മുംബയ്: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. സ്‌റ്റാൻഡ്എലോൺ ലാഭം 133 ശതമാനം വർദ്ധിച്ച് 17,175 കോടി രൂപയായും സംയോജിത ലാഭം 168 ശതമാനം ഉയർന്ന് 18,047 കോടി രൂപയിലുമെത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റിഫൈനറി ഉൽപ്പാദനമായ 26.04 ദശലക്ഷം മെട്രിക് ടണ്ണായി. വിപണന മേഖലയിൽ 51.45 ദശലക്ഷം മെട്രിക് ടൺ വിൽപ്പനയോടെ 3.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓഹരിയുടമകൾക്ക് ഓരോ ഓഹരിക്കും 19.25 രൂപ വീതം ഫൈനൽ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്‌തു. നേരത്തെ നൽകിയ 5 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലൂടെ കടബാധ്യതകൾ കുറയ്ക്കാനും റിഫൈനിംഗ് മാർജിൻ ബാരലിന് 8.79 ഡോളറായി ഉയർത്താനും കമ്പനിക്ക് സാധിച്ചു.

ഇതിന്റെ ഭാഗമായി സോളാർ അധിഷ്ഠിത ഔട്ട്ലെറ്റുകളുടെ എണ്ണം 23,824 ആയി ഉയർത്താനും ഇലക്ട്രിക് വാഹന ചാർജിംഗ് സംവിധാനങ്ങൾ വ്യാപിപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360