SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

ബിസ്മി കണക്ടിൽ 'ലാഭത്തോട് ലാഭം' സെയിൽ

bismi-logo

കൊച്ചി: ആകർഷകമായ ഓഫറുകളും ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടുകളുമായി കേരളത്തിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ബിസ്മി കണക്ടിൽ 'ലാഭത്തോടു ലാഭം' വിൽപ്പന മേള ആരംഭിച്ചു. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ടിവി, റഫ്രിജറേറ്റർ തുടങ്ങിയ ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വമ്പിച്ച വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്നവർക്കും ഈസി ഇ.എം.ഐ സൗകര്യം ഉപയോഗിക്കുന്നവർക്കും 15,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ പേപ്പർ ഫിനാൻസ് പദ്ധതികളിലൂടെ 30,000 രൂപ വരെ ക്യാഷ്ബാക്കും ഒരുക്കിയിട്ടുണ്ട് എക്സ്റ്റെൻഡഡ് വാറന്റി പ്ലാനുകൾക്കൊപ്പം അധിക മാസങ്ങൾ കൂടി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. മാക്ബുക്ക് എയർ, വിവിധ ലാപ്ടോപ്പുകൾ എന്നിവ ആകർഷകമായ ഇഎംഐ വ്യവസ്ഥയിൽ വാങ്ങാം. ഗൃഹോപകരണ വിപണിയിൽ റഫ്രിജറേറ്ററുകൾക്ക് മികച്ച ഓഫറുകളാണ് നൽകുന്നത്. പുതിയ മോഡൽ എസികൾക്കും ബിസ്മി കണക്ടിൽ പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. 2026 മോഡൽ 1 ടൺ 3 സ്റ്റാർ എസികൾ 17,990 രൂപ മുതലാണ് വിൽപന ആരംഭിക്കുന്നത്. കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളിൽ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. മേയ് 17ന് മേള അവസാനിക്കും.

വിവരങ്ങൾക്ക് 9020700500 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360