SignIn
Kerala Kaumudi Online
Sunday, 17 May 2026 4.35 AM IST

ദക്ഷിണേഷ്യൻ റൗണ്ട് ടേബിൾ സമ്മേളനം അമൃതയിൽ

amrita

കൊ​ല്ലം​:​ ​യു​നെ​സ്‌​കോ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ളു​ടെ​യും​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​ക​വും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​രു​ത്തു​മാ​ണ് ​യു​നെ​സ്‌​കോ​ ​ചെ​യ​റു​ക​ളെ​ന്ന് ​യു​നെ​സ്‌​കോ​ ​ന്യൂ​ഡ​ൽ​ഹി​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ് ​ഡ​യ​റ​ക്ട​ർ​ ​ടിം​ ​ക​ർ​ട്ടി​സ് ​പ​റ​ഞ്ഞു.​ ​
അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​അ​മൃ​ത​പു​രി​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ന്ന​ ​ദ​ക്ഷി​ണേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​യു​നെ​സ്‌​കോ​ ​ചെ​യ​റു​ക​ളു​ടെ​ ​ര​ണ്ടു​ദി​വ​സ​ത്തെ​ ​റൗ​ണ്ട് ​ടേ​ബി​ൾ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
അ​മൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മൂ​ന്ന് ​യു​നെ​സ്‌​കോ​ ​ചെ​യ​റു​ക​ളാ​ണ് ​സ​മ്മേ​ള​ന​ത്തി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​ത്. സൂ​സ​ൻ​ ​വൈ​സ് ​(​ബം​ഗ്ലാ​ദേ​ശ്),​ ​ജാ​ക്കോ​ ​ഡു​ ​ടോ​യ്‌​റ്റ് ​(​നേ​പ്പാ​ൾ​)​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​യു​നെ​സ്‌​കോ​യു​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്ര​തി​നി​ധി​ക​ൾ​ ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യി​രു​ന്നു.​ ​അ​മൃ​ത​പു​രി​യി​ലെ​ത്തി​യ​ ​സം​ഘം​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​ചാ​ൻ​സ​ല​ർ​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360