
കൊച്ചി: കേരളത്തിൽ ദിവസേന നിശ്ചയിക്കുന്ന സ്വർണവില ഏകീകരിക്കാൻ സ്വർണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നാല് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു.
ഡോ.ബി.ഗോവിന്ദൻ (ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ), കെ.സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ (കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ), ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, രാജേഷ് കല്യാൺ നിഷാദ് മലബാർ (കേരള ജ്വല്ലറി ഫെഡറേഷൻ), ഷാജു ചിറയത്ത് (കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്നുമുതൽ ഏകീകൃത വിലയിടുന്നതിന് തീരുമാനിച്ചു. ദിവസേന രാവിലെ 9.30 ന് മുമ്പും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും മാത്രമായിരിക്കും ഇന്ന് മുതൽ വില നിശ്ചയിക്കുക എന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |