
കൊച്ചി: ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസിന്റെ ബിസിനസ് പ്രീമിയം കഴിഞ്ഞ സാമ്പത്തിക വർഷം 18 ശതമാനം വളർച്ചയോടെ 1,475 കോടി രൂപയിലെത്തി.
ആകെ പ്രീമിയം ആറ് ശതമാനം ഉയർന്ന് 6,051 കോടി രൂപയിലെത്തി. അറ്റാദായം 15 ഉയർന്ന് 248 കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 40,214 കോടി രൂപയായി ഉയർന്നു. ക്ലെയിം സെറ്റിൽമെന്റ് അനുപാതം 98.98 ശതമാനമാണ്, സോൾവൻസി അനുപാതം 218 ശതമാനമായും ഉയർന്നു. വിപുലീകരണത്തിന്റെ ഭാഗമായി ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസ് 200 പുതിയ വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. പോളിസി ഉടമകൾക്കായി 423 കോടി രൂപയുടെ ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെയും ദീർഘകാല ബന്ധത്തിന്റെയും കാര്യക്ഷമതയുടെയും കരുത്തിലാണ് മികച്ച വളർച്ച നേടിയതെന്ന് ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസ് എക്‌സിക്യുട്ടീവ് ഡയറക്‌ടറും സി.ഇ.ഒയുമായ ആശിഷ് വോഹ്റ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |