
ബിരുദത്തോടൊപ്പം പരിശീലനം നേടാം
തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും നൽകുന്ന കോഴ്സുകളുടെ രണ്ടാം ഘട്ട അഡ്‌മിഷൻ നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ ആരംഭിച്ചു. ബിരുദത്തിന് ശേഷം സിവിൽ സർവീസ് പരിശീലനത്തിന് വർഷങ്ങളും ലക്ഷങ്ങളും ചെലവഴിക്കുന്ന പരമ്പരാഗത രീതിക്ക് വിരാമമിട്ടാണ് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്നത്. ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനവും സിവിൽ സർവീസ് കോച്ചിംഗും സമന്വയിപ്പിക്കുന്ന റസിഡൻഷ്യൽ പ്രോഗ്രാമാണിത്. വിശാലമായ നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ കാമ്പസിൽ മികച്ച ഹോസ്റ്റൽ സൗകര്യങ്ങളും സുരക്ഷിതമായ അക്കാദമിക് അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന പാഠ്യപദ്ധതിയിലൂടെ യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ പ്രമുഖ ദേശീയ മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിലൂടെ ഇതിനകം നിരവധി പേർ ഉന്നത പദവികളിൽ എത്തി.
കൂടുതൽ വിവരങ്ങൾക്ക് 8943352456 എന്ന നമ്പറിൽ ബന്ധപ്പെടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |