SignIn
Kerala Kaumudi Online
Friday, 05 June 2026 1.28 AM IST

ഉത്തർപ്രദേശ് സി.എസ്.ആർ റൗണ്ട് ടേബിളിൽ മലബാർ ഗോൾഡ് പങ്കാളിത്തം

malabar

കൊച്ചി: ഉത്തർപ്രദേശ് സർക്കാറിന്റെ ബേസിക് ആൻഡ് സെക്കൻഡറി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും ഇൻവെസ്റ്റ് യു.പി സി.എസ്.ആർ ഫെസിലിറ്റേഷൻ സെല്ലും സംയുക്തമായി സംഘടിപ്പിച്ച 'ഉത്തർപ്രദേശ് സി.എസ്.ആർ റൗണ്ട് ടേബിൾ ഫ്യൂച്ചർ-റെഡി എജ്യുക്കേഷൻ' സമ്മേളനത്തിൽ മലബാർ ഗോൾഡ് പങ്കാളികളായി. ചടങ്ങിൽ ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിംഗ് മുഖ്യാതിഥിയായി.

വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വൈദഗ്ദ്ധ്യ പരിശീലനത്തിനും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

മലബാർ ഗ്രൂപ്പ് സി.എസ്.ആർ ഹെഡ് പി.കെ. ഷബീർ , മലബാർ ഗോൾഡ് നോർത്ത് റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ് എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്കായി മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന 'മൈക്രോ ലേണിംഗ് സെന്ററുകൾ', സ്‌കോളർഷിപ്പ് പദ്ധതികൾ എന്നിവയ്ക്കുള്ള അംഗീകാരമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360