
കൊച്ചി: സ്‌പൈസസ് ബോർഡ് സെക്രട്ടറിയായി അസാം, മേഘാലയ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.എസ്. മണിവണ്ണൻ ചുമതലയേറ്റു. അദ്ദേഹം പൂർണസമയ സെകട്ടറിയായി പ്രവർത്തിക്കും. താത്കാലിക ചുമതലക്കാരാണ് നാല് വർഷമായി സെക്രട്ടറി പദവിയിലുണ്ടായിരുന്നത്. നാല് ഡയറക്‌ടർമാർ ഉൾപ്പെടെ വാണിജ്യ മന്ത്രാലയം അനുവദിച്ച നൂറിലധികം തസ്തികകളിൽ നിയമനവും സ്ഥാനക്കയറ്റവും നടക്കാത്തതിനാൽ ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ മന്ത്രി പീയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൂർണസമയ സെക്രട്ടറിയെ നിയമിച്ചത്.
അസാമിന്റെ സമഗ്ര പുരോഗതിക്കായി ആവിഷ്‌കരിച്ച സ്റ്റേറ്റ് ഇന്നവേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷൻ ആയോഗ് (സിത) പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെന്ന നിലയിൽ ആദരവും അംഗീകാരവും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |