SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.32 AM IST

റെക്കാഡ് കടന്ന് റബർ വില, കുരുമുളകും മുന്നോട്ട്

rub-one

കോട്ടയം: രണ്ടാഴ്ചത്തെ മാന്ദ്യത്തിന് ശേഷം റബറിന്റെ ആഭ്യന്തര വിലയിൽ കുതിപ്പ്. ആർ.എസ്.എസ് ഫോർ കിലോക്ക് 267 രൂപയെന്ന റെക്കാഡ് ഉയരത്തിലെത്തി. ഉത്പാദനം കുറഞ്ഞതോടെ ഷീറ്റിനു കടുത്ത ക്ഷാമമുള്ളതിനാൽ ടയർ വ്യവസായികൾ 270 രൂപ വരെ നൽകി ചരക്ക് വാങ്ങി. രാജ്യാന്തര വില ബാങ്കോക്ക് ആർ.എസ്.എസ് ഫോർ 302രൂപയിലെത്തി.

തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞതും ക്രൂഡോയിൽ വില കൂടിയതും അനുകൂലമായി. മഴയത്ത് ടാപ്പിംഗ് പുരനാരംഭിച്ചെങ്കിലും കേരളത്തിൽ 30 ശതമാനത്തിൽ താഴെ തോട്ടങ്ങളിൽ മാത്രമാണ് റയിൻഗാർഡ് ഘടിപ്പിച്ചുള്ളത്.

ആഭ്യന്തര ഉത്പാദനം എട്ടു ലക്ഷം ടണ്ണും ഉപഭോഗം 15 ലക്ഷം ടണ്ണുമാണ്. ആവശ്യകത കൂടിയതിനാൽ വില ഇനിയും ഉയർന്നേക്കും.

#അന്താരാഷ്ട്ര വില(കിലോക്ക്)

ചൈന - 249 രൂപ

ടോക്കിയോ -245 രൂപ

ബാങ്കോക്ക് -302 രൂപ

##############

കരുമുളക് ലഭ്യത കുറയുന്നു

കുരുമുളക് കിലോക്ക് രണ്ടു രൂപ ഉയർന്നു. ചരക്ക് വരവ് കുറഞ്ഞതും തണുപ്പുകാലത്തിന് മുന്നോടിയായി ഉത്തരേന്ത്യൻ വ്യാപാരികൾ കൂടുതൽ സ്റ്റോക്ക് ചെയ്യുന്നതുമാണ് വില ഉയർത്തിയത്. അടുത്തമാസം ശ്രീലങ്കയിൽ നിന്ന് 2500 ടൺ കുരുമുളക് വിപണിയിലെത്തിയേക്കും. ഇതോടെ ആഭ്യന്തര വില ഇടിയുമെന്ന ഭീതി ശക്തമാണ്.

##കയറ്റുമതി നിരക്ക് (ടണ്ണിന്)​

ഇന്ത്യ -7750 ഡോളർ

ഇന്തോനേഷ്യ -6700 ഡോളർ

ബ്രസീൽ -5900 ഡോളർ

വിയറ്റ്നാം -6200 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360