
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് 656 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷം ഇതേ കാലയളവിൽ 607 കോടി രൂപയായിരുന്നു. റീട്ടെയിൽ, കൃഷി, എം.എസ്.എം.ഇ തുടങ്ങിയ മേഖലകളുടെ കരുത്തിലാണ് നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ മൊത്തം ബിസിനസ് 15.53 ശതമാനം വളർച്ചയോടെ 6,05,083 കോടി രൂപയായി. വായ്പകൾ 21.18 ശതമാനം ഉയർന്ന് 2,72,768 കോടി രൂപയും നിക്ഷേപങ്ങൾ 11.28 ശതമാനം വർദ്ധിച്ച് 3,32,315 കോടി രൂപയുമായി.
ജൂണിൽ മൊത്തം നിഷ്ക്രിയ ആസ്തി 2.08 ശതമാനത്തിലേക്ക് താഴ്ന്നു. മുൻഗണനാ മേഖലകളിൽ ബാങ്ക് മികച്ച വളർച്ച നേടിയെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും എക്‌സിക്യുട്ടീവ് ഡയറക്ടറിന്റെ ചുമതല വഹിക്കുന്ന രാജേന്ദ്ര കുമാർ സാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |