SignIn
Kerala Kaumudi Online
Thursday, 23 July 2026 4.31 PM IST

'സ്വയം ശരിയാക്കാനാകാത്തവർ രാജ്യത്തെ ശരിയാക്കാൻ ശ്രമിക്കുന്നു'; ആർഎഎഫ് ഉദ്യോഗസ്ഥ വിവാദത്തിൽ

sonia-sehrawat
ഉദ്യോഗസ്ഥ പങ്കുവച്ച‌ ഇൻസ്റ്റഗ്രാം പോസ്റ്റ്, സോണിയ സെഹ്‌റാവത്

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം സ്റ്റോറിയെ തുടർന്ന് വിവാദത്തിലായി റാപ്പിഡ് ആക്ഷൻ കമാൻഡ് ഫോഴ്‌സ് (ആർഎഎഫ്) അസിസ്റ്റന്റ് കമാൻഡർ സോണിയ സെഹ്റാവത്ത്. നീറ്റ്‌ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട്‌ ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെ പരിഹസിച്ച് സോണിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് വിവാദത്തിലായത്.

മലർന്നുകിടക്കുന്ന പാറ്റയുടെ ചിത്രമാണ് ഉദ്യോഗസ്ഥ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഇതിനൊപ്പം 'സ്വയം ശരിയാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നത്' എന്ന കുറിപ്പും നൽകിയിരുന്നു. പിന്നാലെ വലിയ വിമർശനങ്ങളും രൂക്ഷപ്രതികരണങ്ങളഉമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉയരുന്നത്. വ്യക്തിപരമായ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ രാഷ്‌ട്രീയ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നതും ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നതും സർക്കാർ‌ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ സോണിയ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

ആറുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോണിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യാത്രകൾ, ഫിറ്റ്‌നസ്, ആത്മീയത, ഫാഷൻ തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി പോസ്റ്റുകളുണ്ട്. ഇവയും ആർഎഎഫ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സേനയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കാമെന്നാണ് പലരുടെയും വിലയിരുത്തൽ.

അതേസമയം, ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചിലർ കല്ലും ചെരിപ്പും ഗ്ലാസ് കുപ്പികളും എറിഞ്ഞതായും തനിക്ക് പരിക്കേറ്റതായും സോണിയ ആരോപിച്ചു. പ്രതിഷേധക്കാരിൽനിന്ന് സ്‌ത്രീകളെ സംരക്ഷിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും അവർ വ്യക്തമാക്കി.

English Summary

RAF Assistant Commandant Sonia Sehrawat faced criticism after posting an Instagram Story mocking a Delhi protest over alleged NEET exam irregularities. The post was accused of violating government service conduct rules and was later deleted. Sehrawat also said she was injured while protecting women after protesters allegedly threw stones, shoes, and glass bottles during the demonstration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360