SignIn
Kerala Kaumudi Online
Friday, 12 June 2026 1.58 AM IST

മലയാളി സ്റ്റാർട്ടപ്പ് 'ഒറാവ്‌കോ'യിൽ എയ്ഞ്ചൽ നിക്ഷേപം

startup

കൊച്ചി: മലയാളി ടെക് സംരംഭകർക്ക് വൻ പ്രചോദനമായി പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭമായ 'ഒറാവ്‌കോ' എയ്ഞ്ചൽ നിക്ഷേപം. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ കീഴിൽ ബംഗളൂരു ആസ്ഥാനമായി 2022ൽ മലയാളി ചെറുപ്പക്കാരായ അനസ് സെയ്ദ്മുഹമ്മദ്, രാജീവ് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് കമ്പനി ആരംഭിച്ചത്. റീട്ടെയിൽ മേഖലയിലെ ബില്ലിംഗ് സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നതിനും ഉപഭോക്താക്കൾക്ക് ക്യൂവില്ലാതെ സ്വയം ബില്ലിംഗ് നടത്തി സെൽഫ് ചെക്കൗട്ട് സാധ്യമാക്കുന്നതുമായ എ.ഐ അധിഷ്ടിത സോഫ്റ്റ് വെയറാണ് ഒറാവ്‌കോയുടെ പ്രധാന ഉത്പ്പന്നം. ആഗോളതലത്തിൽ റീട്ടെയിൽ ബ്രാൻഡുകൾ ഓട്ടോമേഷനിലേക്കും മികച്ച ഉപഭോക്തൃ അനുഭവത്തിലേക്കും അതിവേഗം മാറുന്ന സാഹചര്യത്തിൽ വലിയ വിപണി സാധ്യതയുള്ള ഈ സംവിധാനത്തിന് പുറമെ, 'ഒറിയ' എന്ന പേരിൽ കമ്പനി വികസിപ്പിച്ച എ.ഐ അധിഷ്ഠിത ആശയവിനിമയ സോഫ്റ്റ്വെയറിനും മിക്ച പ്രതികരണമാണ്. അഞ്ച് വർഷത്തിൽ താഴെമാത്രം പ്രായമുള്ള സംരംഭത്തിന് ലഭിച്ച എയ്ഞ്ചൽ നിക്ഷേപം മലയാളി ടെക് സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് അനസ് സെയ്ദ്മുഹമ്മദും രാജീവ് രാധാകൃഷ്ണനും പറഞ്ഞു. അധിക മൂലധന ലഭ്യതയിലൂടെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ജി.സി.സി. രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360