മുംബയ്: മുംബയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിനിടെ പൊലീസ് മർദ്ദിച്ചതിന്റെ പാടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടൻ ആമിർ ഖാന്റെ അനന്തരവൾ സെയ്ൻ മേരി. കൈകളിലും വിരലുകളിലും കാലുകളിലുമുള്ള പരിക്കുകളുടെ പാടുകൾ കാണിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
'ഭയമൊന്നും ബാക്കിയില്ലാത്ത വിധം ഞങ്ങളെ ഭയപ്പെടുത്തരുത്' എന്ന് താരം വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച മുംബയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ പ്രതിഷേധത്തിനെത്തിയപ്പോഴാണ് സെയ്ൻ മേരിയെയും നടൻ ഇമ്രാൻ ഖാനെയും ലേഖ വാഷിംഗ്ടണെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം മൂന്നുപേരെയും വിട്ടയച്ചു.
കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സെയ്ൻ നേരത്തെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ സമരക്കാർ ഒത്തുകൂടിയത്. പ്രതിഷേധം നടത്താൻ അനുമതി തേടിയിരുന്നില്ലെന്നായിരുന്നു മുംബയ് പൊലീസിന്റെ നിലപാട്. എന്നാൽ, അനുമതി ആവശ്യപ്പെട്ട് ഇമെയിൽ അയച്ചിരുന്നുവെന്നും മറുപടി ലഭിച്ചില്ലെന്നുമാണ് സിജെപി പ്രവർത്തകർ പറയുന്നത്.
Actor Aamir Khan's niece, Zayn Marie, shared social media posts displaying injuries she alleges were sustained during a police detention in Mumbai. Marie, actor Imran Khan, and Lekha Washington were detained last Saturday at a "Cockroach Janata Party" protest demanding the Chief Election Commissioner's resignation. Police stated the protest lacked permission. The three were released after several hours.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |