
ന്യൂഡൽഹി: പ്രതിപക്ഷ പ്രക്ഷോഭം ശിവ താണ്ഡവം പോലെയെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കും വരെ പിന്നോട്ടില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ജെ.പിയും പ്രതിപക്ഷവുമെല്ലാം ഡൽഹിയിൽ നടത്തുന്ന സമരം ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ്. രാജ്യതലസ്ഥാനം കൊട്ടിയടച്ചുള്ള പ്രതിരോധം കേന്ദ്ര സർക്കാരിന് തിരിച്ചടിയാകുമെന്നും സുപ്രീംകോടതിയിലേക്കുള്ള ഇന്ത്യാ മുന്നണിയുടെ 'ദില്ലി ചല്ലോ' മാർച്ചിന് മുന്നോടിയായി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
ഗ്യാനേഷിന്റെ പഴയ അഴിമതിക്കഥകൾ ഞങ്ങൾക്കറിയാം. ഗ്യാനേഷ് രാജിവച്ച്, തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിച്ച് നീതി നടപ്പാക്കും വരെ വോട്ടു കൊള്ളയുടെ മുഖ്യസൂത്രധാരൻമാരെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും. ഗ്യാനേഷിന് രാജിവച്ച് മാപ്പുസാക്ഷിയാകാം. ഞങ്ങൾ ക്രൂരന്മാരല്ല. പ്രധാനമന്ത്രി മോദി, അമിത് ഷാ, അജിത് ഡോവൽ എന്നിവർക്ക് ശിക്ഷ ഉറപ്പാക്കും.
റോഡിൽ പൊലീസിനെ വിന്ന്യസിച്ച് പ്രതിഷേധത്തെ പ്രതിരോധിക്കുന്നത് സർക്കാരും മോദിയും ഗ്യാനേഷിനെ സംരക്ഷിക്കാനാണ്. സമരങ്ങളെ എത്ര തടഞ്ഞാലും മാസങ്ങളും വർഷങ്ങളും നീണ്ടാലും പിന്നോട്ട് പോകില്ല. റോഡിൽ വിന്ന്യസിച്ച പൊലീസുകാരിൽ പകുതിയും സർക്കാരിനെതിരാണ്. ഇ.ഡി, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട 200ഓളം ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ നൽകുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാ പ്രതിഷേധങ്ങളും ഒന്നാണ്. ഇന്ത്യ മുന്നേറുകയാണ്. മനഃശാസ്‌ത്രപരമായും നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടക്കുന്നു. ഞങ്ങൾ തെരുവിനു വേണ്ടിയല്ല, മനസുകൾക്ക് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |