SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.03 AM IST

തലവേദനയായി നാണയപ്പെരുപ്പം, ഭക്ഷ്യ വിലക്കയറ്റം രൂക്ഷം

veg

കൊച്ചി: കുടുംബ ബഡ്ജറ്റുകളെ താറുമാറാക്കി രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാകുന്നു. സെപ്തംബറിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.54 ശതമാനത്തിലേക്കാണ് ഉയർന്നത്. ആഗസ്റ്റിൽ നാണയപ്പെരുപ്പം 4.83 ശതമാനമായിരുന്നു. പുതിയ സീരീസിൽ നാണയപ്പെരുപ്പം കണക്കാക്കി തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് വിലക്കയറ്റത്തോത് അഞ്ച് ശതമാനം കടക്കുന്നത്.

ഭക്ഷ്യവിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. ഭക്ഷ്യ വില സൂചിക ആഗസ്റ്റിലെ 5.97 ശതമാനത്തിൽ നിന്ന് 7.74 ശതമാനമായി കുതിച്ചു. സവോള വിലയിൽ 108.09 ശതമാനവും വെളുത്തുള്ളിയ്ക്ക് 54.62 ശതമാനവും നാരങ്ങയ്ക്ക് 36.41 ശതമാനവും വർദ്ധനയുണ്ടായി. അതേസമയം ഉരുളക്കിഴങ്ങിന് 11.5 ശതമാനവും തക്കാളിക്ക് 8.62 ശതമാനവും വില കുറഞ്ഞു, ഗ്രാമീണ മേഖലയിൽ നാണയപ്പെരുപ്പം 6.08 ശതമാനമായപ്പോൾ നഗരങ്ങളിൽ 4.88 ശതമാനമാണ്.

ഭക്ഷ്യ ഇതര മേഖലകളിലും വിലക്കയറ്റം ശക്തം

ഭക്ഷ്യ ഇതര മേഖലകളിലും വിലക്കയറ്റം രൂക്ഷമാണ്. പേഴ്‌സണൽകെയർ, സാമൂഹിക സുരക്ഷ, സേവന മേഖലകളിൽ വില സൂചിക 13.75 ശതമാനമാണ്. റസ്റ്റോറന്റുകൾ, അക്കോമൊഡേഷൻ തുടങ്ങിയ മേഖലകളിൽ 9.36 ശതമാനം വില വർദ്ധനയുണ്ടായി. ഗതാഗത ചെലവ് 5.01 ശതമാനവും ആരോഗ്യ ചെലവ് 1.4 ശതമാനവും ഉയർന്നു.

വിലക്കയറ്റത്തിൽ തമിഴ്നാട് ഒന്നാമത്

വലിയ സംസ്ഥാനങ്ങളിൽ 6.81 ശതമാനം വിലക്കയറ്റത്തോതുമായി തമിഴ്നാടാണ് ഒന്നാമത്. ഒഡീഷ(6.7 ശതമാനം), മദ്ധ്യപ്രദേശ്(6.68 ശതമാനം), തെലങ്കാന(6.64 ശതമാനം), ആന്ധ്രാപ്രദേശ്(6.29 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കേരളത്തിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും താഴെയാണ്. (5.26 ശതമാനം).

റിസർവ് ബാങ്ക് സമ്മർദ്ദത്തിൽ

നാണയപ്പെരുപ്പത്തിന്റെ സഹനപരിധി ആറ് ശതമാനമായാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്. സെപ്തംബറിൽ സൂചിക ആറിനടുത്തെത്തിയതോടെ റിസർവ് ബാങ്ക് കടുത്ത സമ്മർദ്ദത്തിലായി. നാണയപ്പെരുപ്പം നേരിടുന്നതിനായി ഒക്ടോബറിലെ ധന അവലോകന യോഗത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തിയിരുന്നു.

പ്രധാന വെല്ലുവിളികൾ

യുദ്ധകാലത്തെ ഇന്ധന വിലക്കയറ്റം

കാലവർഷ ലഭ്യതയിലുണ്ടായ ഇടിവ്

ഉത്പാദന, ഗതാഗത ചെലവിലെ വർദ്ധന

ഉപഭോക്തൃഭക്ഷ്യ വില സൂചിക

7.74%

കേരളത്തിലെ വിലക്കയറ്റത്തോത്

5.26%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFLATION, LATESTNEWS, PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360