SignIn
Kerala Kaumudi Online
Monday, 12 October 2026 1.53 AM IST

ഇറ്റലിയിൽ റേസിംഗ് മികവുമായി ടി.വി.എസ്

tvs

കൊച്ചി: മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനിയുടെ 2026ലെ ടി.വി.എസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ ആരംഭിച്ചു.

നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലെ ഏറ്റവും വേഗതയേറിയ 14 റേസർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ആധുനിക സാങ്കേതികവിദ്യകളുള്ള ടി.വി.എസ് അപ്പാച്ചെ ആർ.ആർ 310 റേസ്-സ്പെക് ബൈക്കുകളിലാണ് ഇവർ മത്സരിച്ചത്. മലേഷ്യ, തായ്‌ലൻഡ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ അഞ്ച് റൗണ്ടുകളിലായി വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് ടി.വി.എസ് റേസിംഗ് യൂറോപ്പിലേക്കും വ്യാപിപ്പിച്ചത്.

90ലധികം അന്താരാഷ്ട്ര വിപണികളിൽ സാന്നിദ്ധ്യമുള്ള ടി.വി.എസ് ഉത്പന്നങ്ങളുടെ മികവിലൂടെ ആഗോളതലത്തിൽ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ്. ടി.വി.എസ് മോട്ടോറിന്റെ ഇരുചക്ര വാഹന ശ്രേണിയുടെ അന്താരാഷ്ട്ര വളർച്ചയുടെ ഭാഗമാണ് റേസിംഗിന്റെ ആഗോളവത്കരണം. ടി.ആർ.ഐ.സി പുതിയ വിപണികളിലേയ്‌ക്ക് വ്യാപിക്കുന്നതിനൊപ്പം ടി.വി.എസ് അപ്പാച്ചെ ശ്രേണിയും ആഗോളതലത്തിൽ ശക്തമാക്കും. അപ്പാച്ചെ ശ്രേണിക്ക് ലോകമെമ്പാടുമായി 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നിലവിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TVS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360