
കൊച്ചി: ഫെഡറൽ ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി വിരാട് സുനിൽ ദിവാൻജി ചുമതലയേറ്റു. മൂന്ന് വർഷത്തേക്കാണ് നിയമനം. 2025 ഏപ്രിൽ 10ന് ഫെഡറൽ ബാങ്കിൽ ചേർന്ന അദ്ദേഹം കൺസ്യൂമർ ബാങ്കിംഗ് വിഭാഗം നാഷണൽ ഹെഡായിരുന്നു. ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമാണ് അദ്ദേഹം. ബാങ്കിന്റെ നേതൃനിര ശക്തിപ്പെടുത്തുന്നതിനും ഭാവി വളർച്ചയ്ക്ക് സജ്ജമാക്കുന്നതിനുമാണ് വിരാട് സുനിൽ ദിവാൻജിയെ ഡയറക്ടർ ബോർഡിലേക്ക് ഉയർത്തിയതെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |